നാദാപുരം: (nadapuram.truevisionnews.com) നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ കടന്നുകളഞ്ഞതായി പരാതി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ചേലക്കാട്-വില്യാപ്പള്ളി റോഡിൽ കുമ്മങ്കോട് പഷ്ണം കുനി പള്ളിക്ക് മുമ്പിൽ നിർത്തിയിട്ട അഞ്ചോളം സ്കൂട്ടറുകൾക്കാണ് ഇടിയിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്.

പ്രഭാത പ്രാർഥന നടക്കുന്നിതിനിടെയാണ് കയറ്റം ഇറങ്ങി വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറുകളിൽ ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുഴുവൻ വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇത് കൂടാതെ പള്ളിയുടെ മുൻഭാഗത്തെ ഗേറ്റ്, പൊതുജനങ്ങൾക്കുള്ള കുടിവെള്ളത്തിൻ്റെ ടാപ്പ് എന്നിവയും തകർന്ന നിയിലാണ്. ഉടമകൾ നാദാപുരം പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടിവിയിൽ അപകടം വരുത്തിയ ഓട്ടോയെന്ന് സംശയിക്കുന്ന വാഹനത്തിൻ്റെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.
Police caught sight unidentified auto rickshaw hitting parked two wheelers