പുറമേരി: (nadapuram.truevisionnews.com) പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് പുറമേരി പഞ്ചായത്തിന്റെ കൈത്താങ്ങ്. ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഉപകരണങ്ങൾ വിതരണം ചെയ്തു. വികലാംഗ കോർപറേഷൻ നടത്തിയ ക്യാമ്പിൽ പരിശോധന നടത്തി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
അരൂർ കുറ്റിക്കാട്ടിൽ അങ്കണവാടിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു പദ്ധ തി വിശദീകരിച്ചു. പഞ്ചായ ത്തംഗം രവി കൂടത്താംകണ്ടി, അങ്കണവാടി വർക്കർ ഷീജ, ടി സി സീത എന്നിവർ സം സാരിച്ചു.
Equipment provided purameri Panchayath support deserving special consideration