നാദാപുരം : വരിക്കോളി ഗ്രാമത്തിൻ്റെ സാംസ്കാരിക കേന്ദ്രമാകുന്ന സ്വപ്ന മന്ദിരത്തിന് ശിലയിട്ടു. ജ്വാല ലൈബ്രറി പത്ത് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാജ്യസഭാ എം.പി.ഡോ: വി. ശിവദാസൻ നിർവഹിച്ചു.

ഭാഷയുടെയും,ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും പേരിൽ തമ്മിലടിപ്പിച്ചും ഭിന്നിപ്പുണ്ടാക്കിയും ഭരണത്തിൽ ഇരിക്കുന്നവർ സംസ്കൃതം ഭാഷയെ പരിപോഷിക്കുന്നതിനു പോലും കോടികൾ ചെലവഴിക്കുമ്പോൾ ഈ കൂട്ടർ ഒരു രൂപ പോലും മാറ്റിവെക്കാൻ തയ്യാറാവാതെ മലയാളഭാഷയെ അവഗണിക്കുകയാണ് ഉണ്ടായിട്ടുള്ളത് എം പി ശിവദാസൻ പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ മലയിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഇ. കെ.വിജയൻ എം.എൽ.എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി.വനജ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. വി.വി. മുഹമ്മദലി, അഡ്വ. എ. സജീവൻ,ടി. ലീന,എ. കെ. സുബൈർ, സി എച്ച് മോഹനൻ,എ.മോഹൻദാസ്, എരോത്ത് ഫൈസൽ,അഡ്വക്കറ്റ് കെ.എം രഘുനാഥ്, കെ വി സുമേഷ്, സിജിന മനോജ്, വി കെ ചന്ദ്രൻ, ഇ മുരളീധരൻ കെ. സി.ലിനീഷ് തുടങ്ങിയവർ സംസാരിച്ചു. സി കെ. നിജേഷ് സ്വാഗതം പറഞ്ഞു. മെഗാ തിരുവാതിര, കൈകൊട്ടിക്കളി,നൃത്ത നിത്യങ്ങൾ, ഗാനമേള തുടങ്ങിയവ അരങ്ങേറി
Foundation stone laid new building Varikolijwala Library