---
title: "നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ "
english_title: "Locals celebrate inauguration four roads Nadapuram Grama Panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290851/locals-celebrate-inauguration-four-roads-nadapuram-grama-panchayath"
published_at: "2025-05-18T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682a0c586e260_vv_muhammadali.jpg"
keywords: []
---

# നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ 

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗ്രാമപഞ്ചായത്ത്‌ ഇരുപത്തിരണ്ടാം വാർഡിൽ ജനപങ്കാളിത്തത്തോടെ നാല് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ ജനീദ ഫിർദൗസ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: ** നാദാപുരം ഗ്രാമപഞ്ചായത്ത്‌ ഇരുപത്തിരണ്ടാം വാർഡിൽ ജനപങ്കാളിത്തത്തോടെ നാല് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ ജനീദ ഫിർദൗസ് അധ്യക്ഷത വഹിച്ചു.

ചാമക്കാൽ മുക്ക് പോതുകണ്ടി താഴെ റോഡ് 10 ലക്ഷം, വയലിൽ പുതിയോട്ടിൽ റോഡ് 7 ലക്ഷം, പുത്തൻകൊയിലോത്ത് റോഡ് 5 ലക്ഷം, കസ്തൂരിക്കുളം തട്ടാൻകുന്ന് റോഡ് 24 ലക്ഷം എന്നീ റോഡുകളാണ് നാടിന് സമർപ്പിച്ചത്.

 വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്,വാർഡ് വികസന സമിതി കൺവീനർ കരീം വലിയകണ്ണോത്ത് , അയല്സഭ കൺവീനർമാരായ ഫൈസൽ വി പി,മഹമൂദ് മൊട്ടേമ്മൽ, റഹീം കോറോത്ത്, സമീറ പി പി , റഷീബ ആർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290851/locals-celebrate-inauguration-four-roads-nadapuram-grama-panchayath)