നാദാപുരം: ചെക്യാട് പഞ്ചായത്തും കാസക്കോ വാട്ടര്‍ സൊല്യൂഷന്‍ കമ്പനിയും സംയുക്തമായി സൗജന്യ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അജീഷ് ടി.പി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈര്‍ പാറേമ്മല്‍, പഞ്ചായത്ത് മെമ്പര്‍ മൂസ പി. കമ്പനി പാര്‍ട്ണര്‍ അജേഷ് വി.എം ഹസ്സന്‍ പിള്ളാണ്ടി, നൗഷാദ് മാവുള്ള, അഞ്ചു കെ. എന്നിവര്‍ പ്രസംഗിച്ചു.
Free water testing camp organized Chekyad Panchayath