എടച്ചേരി: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിൽ രാഷ്ട്രീയ മഹിളാ ജനതാദൾ എടച്ചേരി പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം സംഘടിപ്പിച്ചു. ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്‌തു. മഹിളാ ജനതാദൾ മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

ആർ ജെ ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര, സെക്രട്ടറി ടി പ്രകാശൻ, ദേവി കുമ്മത്തിൽ എന്നിവർ പ്രസംഗിച്ചു. മഹിളാ ജനത എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി ദേവി കുമ്മത്തിൽ (പ്രസിഡണ്ട് )പി.എം ഷിജിന (സെക്രട്ടറി), രജിത മനോജ്, പി.ഭാർഗവി (വൈസ് പ്രസിഡണ്ട് ) സുജാത രാജീവൻ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഈ മാസം 22 ന് ബാലുശ്ശേരി വച്ച് നടക്കുന്ന മഹിളാ ജനത ജില്ലാ ശില്പശാല വിജയിപ്പിക്കാൻ തീരുമാനിച്ചു.
Edachery Panchayath Rashtriya Mahila Janata Committee