നാദാപുരം: (nadapuram.truevisionnews.com) 'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാ വാക്യമുയർത്തി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കുറുവന്തേരി മേഖലാ കമ്മിറ്റി ജേതാക്കളായി.

കല്ലുനിര മേഖലാ കമ്മിറ്റി റണ്ണേഴ്‌സ് അപ്പായി. ഡിഎ സ്എൽ സ്പോർട്സ് സിറ്റി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11 ടീമുകൾ മത്സരിച്ചു. വിജയികൾക്ക് ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് ട്രോഫി കൈമാറി. എ കെ ബി ജിത്ത്, അമിത പ്രദീപ്, സി അഷിൽ, സാന്ദ്ര സചീന്ദ്രൻ എന്നിവർ സംസാരിച്ചു.
Kuruvantheri regional committee wins cricket tournament