നാദാപുരം: (nadapuram.truevisionnews.com) കാലവർഷത്തിന് തുടക്കമിട്ട് കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ. ഒപ്പം ശക്തമായ ഇടിമിന്നലും .ഇടിമിന്നലിൽ ചെക്യാട് രണ്ട് വീടുകൾക്ക് നാശനഷ്ടം, വയറിംഗിൽ പൊട്ടിത്തെറിയും. ചെക്യാട് കൊയമ്പ്രം പാലത്തിന് നടുത്തെ തുണ്ടിയിൽ ശ്രീധരൻ , ശാന്ത എന്നിവരുടെ വീട്ടിലാണ് ഇടിമിന്നൽ ബാധിച്ചത്.
ഇരുവീടുകളിലും ഇലക്ട്രിക്ക് വയറിംഗ് കത്തിനശിച്ചു. അടുക്കള ഭാഗതെ ടൈൽസുകളും അടർന്ന് വീണിട്ടുണ്ട്. വീടിന് പിറകിലെ തറയിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കിണറിൻ്റെ ആൾമറയും തകർന്നിട്ടുണ്ട്.
Lightning Two houses damaged wiring explodes Chekyad