വാണിമേൽ; എൽ എസ് എസ്, യു എസ് എസ് നേട്ടത്തിൽ ജില്ലയിൽ ഒന്നാമതെത്തിയ വാണിമേൽ എം. യു പി സ്കൂളിലെ പ്രതിഭകൾക്ക് വിജയാരവം. മുഴുവൻ പ്രതിഭകളെയും നെഞ്ചിലേറ്റി കൊണ്ട് വിജയ ഘോഷയാത്ര നടത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോൾ തൊണ്ണൂറ് യു എസ് എസും മുപ്പത്തിമൂന്ന് എൽ എസ് എസും അടക്കം 123 വിദ്യാർത്ഥികളാണ് ഈ വർഷം വാണിമേൽ എം യു പി സ്കൂളിൽ നിന്ന് സ്കോളർഷിപ്പിന് അർഹത നേടിയത്. നാദാപുരം എം. എൽ. എ ഇ. കെ വിജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ, നാദാപുരം എ ഇ ഒ സ്വപ്ന ജൂലിയറ്റ്, പിടി എ പ്രസിഡണ്ട് ചാലക്കണ്ടി ജലീൽ തുടങ്ങിയവർ ഈ നേട്ടത്തിൽ വിദ്യാർത്ഥികളെ പ്രശംസിച്ചു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതെന്നും ഇനിയും ഇത്തരത്തിലുള്ള മഹത്തായ വിജയങ്ങൾ തുടരാൻ സ്കൂളിന് സാധിക്കട്ടെ എന്നും ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു. വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിദ്യാർത്ഥികളെയും സ്കൂളിനെയും മൊമെൻ്റോ നൽകി ആദരിച്ചു.
പഠനത്തിലും മറ്റു മേഖലകളിലും മുന്നിട്ട് നിൽക്കുന്ന സ്കൂളിന്റെ മികവിന് ഒരു പൊൻതൂവൽ കൂടിയാണ് ഈ നേട്ടം എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുരയ്യ അഭിപ്രായപ്പെട്ടു. വാണിമേലിലെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഒരു നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനം കാലാനുസൃതമായ പരിഷ്കാരങ്ങളിലൂടെ ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇതിന് വേണ്ടി പ്രയത്നിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഹെഡ് മാസ്റ്ററും, സാമൂഹിക സംസ്കാരിക മേഖലകളിലെ പ്രമുഖരും അഭിനന്ദിച്ചു.
Talents Vanimel MUP School sslc