വാണിമേൽ: ഡി ജി പിയുടെ ബാഡ്‌ജ് ഓഫ് ഹോണർ ലഭിച്ച ചക്കരക്കൽ പൊലീസ് ഇൻസ്പെക്‌ടർക്ക് സഹപാഠികളുടെ സ്നേഹാദരം. മികച്ച കുറ്റാന്വേഷണത്തിനാണ് പൊലീസ് ഇൻസ്പെക്‌ടർ എം പി ആസാദിന് ഡി ജി പിയുടെ ബാഡ്‌ജ് ഓഫ് ഹോണർ ലഭിച്ചത്.
വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻഡറി സ്കൂൾ 1990 എസ്എസ്എൽസി ബാച്ച് സംഘടിപ്പിച്ച അനുമോദന സംഗമം ശ്രദ്ധേയമായി. കുമ്മങ്കോട് അബ്ജാർ ഹൗസിൽ നടന്ന അനുമോദന സംഗമം നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

നാദാപുരം ഡിവൈഎസ്പി എ പി ചന്ദ്രൻ മുഖ്യാതിഥിയായി. ആസാദിനുള്ള സഹപാഠികളുടെ സ്റ്റേഹോപഹാരം അദ്ദേഹം സമ്മാനിച്ചു. അബ്ജാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ മുഹമ്മദ് വടക്കയിൽ അധ്യക്ഷനായി. യു കെ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുഹമ്മദലി പൊയിൽ, സുഗുണൻ കെ, ഡോ. കെ യു സുബൈർ എന്നിവർ സംസാരിച്ചു. എം പി ആസാദ് മറുമൊഴി നടത്തി. പ്രോഗ്രാം കോഡിനേറ്റർ കെ പി കുഞ്ഞമ്മദ് നന്ദി പറഞ്ഞു.
Police inspector MPAzad receives DGP Badge of Honor