നാദാപുരം: ജില്ലയിൽ മഴ കനത്തതോടെ വിഷ്ണുമംഗലം ബണ്ട് നിറഞ്ഞു കവിഞ്ഞൊഴുകാൻ തുടങ്ങി. ബണ്ടിലെ ഷട്ടർ അടിയന്തിരമായി ഉയർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയർന്നതോടെ ബണ്ടിന്റെ സമീപ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് നാട്ടുകാർ.
കഴിഞ്ഞ വർഷം ഇവിടങ്ങളിൽ വെള്ളം കയറി വൻ നാശനഷ്ടം സംഭവിച്ചിരുന്നു. വർഷകാലം തുടങ്ങുന്നതിനുമുൻപായി വാട്ടർ അതോറിറ്റി ഷട്ടർ ഉയർത്തുന്നത് പതിവാണ്. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണത്തിന് വെള്ളം പമ്പ് ചെയ്യുന്നത് വിഷ്ണുമംഗലം ബണ്ടിൽനിന്നാണ്. ബണ്ടിലെ ഷട്ടർ തുറക്കണമെന്നാവശ്യപെട്ട് പുഴ സംരക്ഷണ സമിതി പ്രവർത്തകർ അധികൃതരെ സമീപിച്ചിട്ടുണ്ട്.

Vishnumangalam Bund shutter urgently raised