പുറമേരി: ഒരു കുടുംബത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നതാണ് പിണറായി സർക്കാരിൻ്റെ വികസനമെന്ന് ആർ.എം.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ വേണു. എല്ലാ മേഖലയിലും തികഞ്ഞ പരാജയം കാഴ്ചവെച്ച സർക്കാർ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ഒന്നൊന്നായി ഒഴിവാക്കുകയാണ്.
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നിലച്ചു വരുകയാണെന്നും വേണു കുറ്റപ്പെടുത്തി. യു.ഡി. ഒരു എഫിൻ്റെ നേതൃത്വത്തിൽ പുറമേരിയിൽ നടന്ന കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ സൂപ്പി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്‌ദുല്ല, പ്രമോദ് കക്കട്ടിൽ, സി.കെ സാസർ,ടി കുഞ്ഞിക്കണ്ണൻ, വി.പി കുഞ്ഞമ്മദ്, കെ.എം സമീർ, പി ശ്രീലത, റീത്ത കണ്ടോത്ത്, ശംസു മ ഠത്തിൽ കല്ലിൽ ബീന, മജിദ് കപ്പിക്കണ്ടി എപി മുനീർ എന്നിവർ പ്രസംഗിച്ചു
Inauguration Black Day celebration purameri UDF NVenu