നാദാപുരം: (nadapuram.truevisionnews.com) സി.പി.എം കോർപറേറ്റ് സ്വഭാവമുള്ള പാർട്ടിയായി മാറിയെന്നും തുടർഭരണം ലഭിച്ചതിൻ്റെ ആഘോഷത്തിന് കോടികൾ ചെലവഴിക്കുമ്പോൾ ക്ഷേമ പ്രവർത്തനത്തിന് ഫണ്ടില്ലെന്നാണ് സി.പി.എം. പറയുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. സാഹോദര്യ കേരള യാത്രക്ക് നാദാപുരത്ത് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെടുകാര്യസ്തതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ദേശീയ പാതകളുടെ തകർച്ചയെന്നും ദേശീയപാത നിർമാണം സംമ്പൂർണമായി പുന:പരിശോധിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിലൂടെ ഭരണം നില നിർത്തുകയെന്ന തന്ത്രമാണ് സി.പി.എം നടപ്പിലാക്കുന്നതെന്നും സാമൂഹിക നീതിക്കായി സംസാരിക്കുന്നവരെ ഭീകര വാദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ രാഷ്ട്രീയത്തിന്റെ ശ ക്തികളെ ചെറുത്ത് മുന്നോട്ടു പോകണമെന്ന സന്ദേശമാണ് വെൽഫെയർ പാർട്ടി ഉയർത്തുന്നത്. യു.പിയുടെ വഴിയിലേക്ക് കേരളത്തെ മാറ്റാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. കേരളത്തിൻ്റെ സാഹോദര്യ രാഷ്ട്രീയ മണ്ണ് ഇതിനെ ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലാച്ചി ടൗൺ പരിസരത്തു നിന്നും ഘോഷയാത്രയായി നാദാപുരം തലശ്ശേരി റോഡിഡിലെ സമ്മേളന വേദിയിലേക്ക് നിരവധി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ ജാഥയെ ആനയിച്ചു. വെൽഫെയർ പാർട്ടി സം സ്ഥാ ന സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് നിസാർ ഉദ്ഘാടനം ചെയ്തു.
കളത്തിൽ ഹമീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ ജാഥ ലീഡർക്ക് ഹാരാർപ്പണം നടത്തി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരം നൽകി.
ജില്ല പ്രസിഡന്റ് ടി.കെ. മാധവൻ, ജില്ല വൈസ് പ്രസിഡന്റ് ഷംസു ദ്ദീൻ ചെറുവാടി, ജില്ല സെക്രട്ടറി എൻ.കെ. ജുമൈല, ഖയ്യൂം,ശശീന്ദ്രൻ പപ്പങ്ങാട്, ചന്ദ്രിക കൊയിലാണ്ടി, ടി.കെ.മമ്മു ആയിഷ പി. നാരായണൻ മരുതോങ്കര, ആർ.കെ. ഹമീദ് ,എം.എ. കരീം എടച്ചേരി, എം.മുജീബ് റഹ്മാൻ, അസ്ലിം മരുതോങ്കര, ഉമർ ഫാറൂഖ്, പി.പി.ഖാലിദ്, പി.വി.ലത്തീഫ് എന്നിവർ സംസാരിച്ചു.ടി. കുഞ്ഞാലി സ്വാഗതവും പി. ആയിഷ നന്ദിയുംപറഞ്ഞു.
CPM become corporate party Razak Paleri