അരൂർ :(nadapuram.truevisionnews.com) നടക്കുമീത്തൽ -പുളിക്കൽത്താഴ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി രൂപീകരിച്ച ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ടി നാരായണൻ വട്ടോളി പരിപാടി ഉദ്ഘാടനം ചെയ്തു.
അധികാര വികേന്ദ്രികരണത്തിനു ശേഷം സമൂഹത്തിൽ വർധിച്ചു വന്ന ജനകീയ കൂട്ടായ്‌മകളുടെ ശക്തിയാണ് ഇത്തരം ഒത്തു ചേരലെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റയെ സി. എച്ച്. ഗോപാലൻ മാസ്റ്റർ ആദരിച്ചു. എ. ടി ലത്തീഫ് അധ്യക്ഷം വഹിച്ചു. നസീർ കൈതയിൽ, സജീഷ് മുണ്ടക്കൽ വില്ലങ്കണ്ടി ജമാലുദ്ദീൻ, കെ അസ്മൽ എന്നിവർ സംസാരിച്ചു.
Road development Action Committee organizes friendly gathering Aroor