---
title: "കനത്ത മഴ; ബഡ്‌സ് സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു"
english_title: "Heavy rain Wall collapses above Buds School building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296528/heavy-rain-wall-collapses-above-buds-school-building"
published_at: "2025-06-16T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fdc047a432_wall_collapsed.jpg"
keywords: []
---

# കനത്ത മഴ; ബഡ്‌സ് സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു

> **Lead Summary:** തൂണേരി: കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ തൂണേരിയിൽ സാന്ത്വനം ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ അതിർത്തിയിലുള്ള കൂറ്റൻ മതിലാണ് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.

## Article Content

തൂണേരി: കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ തൂണേരിയിൽ സാന്ത്വനം ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ അതിർത്തിയിലുള്ള കൂറ്റൻ മതിലാണ് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.

അവധി ദിവസം ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മതിലിൻ്റെ ഒരു ഭാഗം വീഴാറായ അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ, വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു.

അപകടാവസ്ഥ ഒഴിവാക്കി ബഡ്‌സ് സ്കൂ‌ൾ തുറന്ന് പ്രവർത്തിക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296528/heavy-rain-wall-collapses-above-buds-school-building)