---
title: "സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം -പെൻഷനേഴ്സ് അസോസിയേഷൻ "
english_title: "Cooperative pension should be revised timely manner Pensioners Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296540/cooperative-pension-should-be-revised-timely-manner-pensioners-association"
published_at: "2025-06-16T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fe99223363_ek_vijayan_mla.jpg"
keywords: []
---

# സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം -പെൻഷനേഴ്സ് അസോസിയേഷൻ 

> **Lead Summary:** നാദാപുരം :സഹകരണ പെൻഷൻ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും, പെൻഷൻകാരുടെ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേന്ന സമ്മേളനം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം :സഹകരണ പെൻഷൻ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും, പെൻഷൻകാരുടെ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേന്ന സമ്മേളനം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് കുന്നത്ത് ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രാഘവൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ സംഘടനാ റിപ്പോർട്ടും, ട്രഷർ ടി കെ ഗോപാലൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എം ബാലകൃഷ്ണൻ അനുശോചന പ്രമേയവും കെ പി ഗോപി പ്രമേയങ്ങളും അവതരിപ്പിച്ചു.

ടി കെ വിനോദൻ, സി കെ അജയൻ, സി സുജിത്ത്, എം ഗോപാലകൃഷ്ണൻ, സി കെ ഗോപാലകൃഷ്ണൻ, എ ശ്രീധരൻ, എന്നിവർ സംസാരിച്ചു . മുതിർന്ന നേതാക്കളായ കെ സി കൃഷ്ണൻ നായർ, പി കുഞ്ഞിരാമൻ നായർ എന്നിവരെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ എം എം അശോകൻ സ്വാഗതവും വി വിജയൻ നന്ദിയും പറഞ്ഞു . പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നത്ത്, വൈസ് പ്രസിഡൻ്റമാർ ടി പി അശോക് കുമാർ, കെ വി ചന്ദ്രി, സെക്രട്ടറി വിജയൻ വളപ്പിൽ, ജോയിൻ്റ് സെക്രട്ടറിമാർ എം ബാലകൃഷ്ണൻ, പി ജയപ്രകാശൻ,ട്രഷറർ ടി കെ ഗോപാലൻ എന്നിവർ ഭാരവാഹികളായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296540/cooperative-pension-should-be-revised-timely-manner-pensioners-association)