വിലങ്ങാട് : (nadapuram.truevisionnews.com) വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി നടത്തി.യൂണിറ്റ് പ്രസിഡന്റ് വിനോയ് തോമസിന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റെനി തോമസ് അവതരിപ്പിച്ചു.
വാർഷിക വരവ് ചിലവ് കണക്ക് ട്രെഷറർ ഷെബി സെബാസ്റ്റ്യൻ അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി... റെനി തോമസ് സ്വാഗതവും ഷെബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. യുണിറ്റ് പ്രസിഡണ്ട് വിനോയി തോമസ് യുണിറ്റ് അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജഞ ചെല്ലി കൊടുത്തു. ഉച്ച ഭക്ഷണത്തോടെ ജനറൽ ബോഡി അവസാനിച്ചു.
Vilangad unit Traders Industrialists Coordination Committee organizes annual event