പുറമേരി: (nadapuram.truevisionnews.com) പുറമേരി പഞ്ചായത്തിലെ മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് യൂത്ത് ലീഗ്. പ്രായമായവരും വിദ്യാർത്ഥികളും അടക്കം ദിവസവും നിരവധി പേർ യാത്ര ചെയ്യുന്ന ഈ റോഡ് കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യമാണുള്ളത്.
വികലാംഗനായ കുട്ടി അടക്കമുള്ള നിരവധി വീടുകളിലേക്ക് പോകാനുള്ള റോഡണിത്. മെമ്പറുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിനാൽ നിരവധി റോഡുകൾ ശോചനീയാവസ്ഥ നേരിടുന്നു. റോഡിൻറെ ഈ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വികസന മുരടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് ലീഗ് ശാഖ കമ്മിറ്റി അറിയിച്ചു.



യോഗം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.പിനജീബ് ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുബൈർ പെരുമുണ്ടശ്ശേരി ആമുഖഭാഷണം നടത്തി. വി.പി. ബിലാൽ, കെ.കെ. റുമൈസ്, കെ.കെ. മിസ്ഹബ്, എം മുഹമ്മദ് അദ്നാൻ, സഊദ് അൻവർ സലാം, റഫ്നാസ്.ഇ എന്നിവർ സംസാരിച്ചു.
Youth League wants to fix the deplorable condition of the Kurumberi marunnoli road