എടച്ചേരി: (nadapuram.truevisionnews.com)എടച്ചേരി ഗ്രാമ പഞ്ചായത്തിൽ ബാല ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന ഗ്രാമസഭ എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു.
കില റിസോഴ്സ് പേഴ്സൺ ഗംഗാധരൻ , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഉണ്ണികൃഷ്ണൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ബിന്ദു എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസെടുത്തു. വാർഡ് മെമ്പർമാരായ സതിമാരാം വീട്ടിൽ, ടി.ഷിബിൻ, ശ്രീജ പാലപ്പറമ്പത്ത്, കെ.പി സലീന, വി ഷരീഫ എന്നിവർ സംസാരിച്ചു.
Bala Gram Sabha organized for children in Edacherry