നാദാപുരം: (nadapuram.truevisionnews.com) രാജ്യത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കണമെന്ന് ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിക്കൊണ്ട് രാജ്യത്ത് വീണ്ടും അധികാരത്തിൽ വരാറുള്ള കേന്ദ്രസർക്കാർ നീക്കം ശക്തമായി എതിർക്കണമെന്നും എം.എൽ.എ പറഞ്ഞു. കല്ലാച്ചിയിൽ ആർ.ജെ.ഡി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച എം.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ഡി.സി.സി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, സി.പി.ഐ ജില്ലാ കമ്മറ്റിയംഗം രജീന്ദ്രൻ കപ്പള്ളി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ആർ.ജെ.ഡി സംസ്ഥാന കൗൺസിലംഗം ഇ.കെ സജിത് കുമാർ , സീനിയർ നേതാവ് എം. വേണുഗോപാല കുറുപ്പ്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം നാണു, എം.പി വിജയൻ, യുവ ജനത സംസ്ഥാന ജന. സെക്രട്ടറി കെ.രജീഷ്, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാല പറമ്പത്ത്, ആർ.ജെ.ഡി. മണ്ഡലം ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ, എം ബാൽ രാജ്, സി എച്ച് ഫൈസൽ മായൻ എന്നിവർ സംസാരിച്ചു.മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ചാരുപാറ രവിയുടെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.
Sangh Parivar move to sabotage the election is dangerous