നാദാപുരം : ( nadapuram.truevisionnews.com ) ഒട്ടേറെ വികസന മുന്നേറ്റം യാഥാർത്ഥ്യമാക്കിയും ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന വികസന പദ്ധതിക്ക് ശിലയിട്ടും ഏറെ നേട്ടങ്ങൾ.



നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പിന്നിട്ട നാളുകൾ വരച്ചുകാട്ടിയ വികസന സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി വൈ. പ്രസിഡൻ്റ് അഖില മര്യാട്ടിന് കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ നാസർ സന്നിഹിതനായി. നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോംപ്ലിംഗ് കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം നാളെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.പി രാജേഷ് നിർവ്വഹിക്കും.
21 വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയുള്ള ബേസ്മെൻ്റ്,ബസ് ബെ, വെയിറ്റിംഗ് ഏരിയാ സാനിറ്റേഷൻ കോംപ്ലക്സ്, ലൈബ്രറി ഹാൾ, 200 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച മിനി കോൺഫറസ് ഹാൾ, കടമുറികൾ, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉയരുന്നത്.
ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ബഡ്സ് സ്കൂളിനും കക്കംവള്ളി ആരോഗ്യ ഉപ കേന്ദ്രത്തിനും 22 സെന്റ് സ്ഥലം സൗജന്യമായി നൽകിയ ഉദാരമനസ്കരായ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.
Nadapuram Grama Panchayat Development Supplement released