പുറമേരി : ( nadapuram.truevisionnews.com ) കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന മരക്കാട്ടേരി ദാമോദരൻ്റെ ഒന്നാം ചരമ വാർഷിക ദിനം വിവിധ പരിപാകളോടെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ സമ്മേളനംഎൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ .എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.പ്രമോദ് കക്കട്ടിൽ, കെ. സജീവൻ , പി അജിത്ത്, ടി കുഞ്ഞിക്കണ്ണൻ , കെ.പി അബ്ദുൾമജീദ് , ടി.കെ അശോകൻ, പി.ശ്രീലത, സിദ്ധാർത്ഥ് നരിക്കുട്ടുംചാൽ, ചെത്തിൽ കുമാരൻ, ടി അശോകൻ, എം വിജയൻ, കല്ലിൽ ദാമോദരൻ എന്നിവർ പ്രസംഗിച്ചു



Marakatteri Damodaran commemorated