Jul 27, 2025 11:21 AM

നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചിയിൽ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് ഇ കെ വിജയൻ എംഎൽൽഎ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയോടൊപ്പം ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.


ആവർത്തിച്ചുള്ള ചുഴലിക്കാറ്റിൽ ആശങ്കയോടെ നാദാപുരം മേഖല. രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയും ഒപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും വൻ നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. വീടുകളും കൃഷിയിടങ്ങളും ഉൾപ്പെടെ നാശം വിതച്ചു. അഞ്ചാം വാർഡിലെ കണിയാങ്കണ്ടിഭാസ്കരൻ , കുറ്റിക്കാട്ടിൽ സുധീഷ്, കരിമ്പാലങ്കണ്ടി അസീസ് എന്നിവരുടെ വീടും, നാലാം വാർഡിലെ ആറ് വീടുകളും , മൂന്നാം വാർഡിലെ തൈവച്ച പറമ്പത്ത് ബഷീർ, പെരുവണ്ണൂർ പാത്തു പെരുവണ്ണൂർ ഇബ്രാഹിം വെള്ളരി മീത്തൽ ഹാരിസ് ടി.വി.കെ ഹാരിസ് , ചങ്ങവീട്ടിൽ അമ്മത് തർബിയ്യത്തു സിബ്യാൻ മദ്രസ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.


ഇതുകൂടാതെ പുത്തൻപുരയിൽ അയിശക്കുട്ടിയുടെയും , കേളോത്ത് കുഞ്ഞാലി ഹാജിയുടെയും, വലിയപറമ്പത്ത് അലി , വലിയ പറമ്പത്ത്കുഞ്ഞമ്മദ്, കൊപ്രക്കളമുള്ളതിൽ അഷ്റഫ്മുസ്ല്യാർ, തൈക്കണ്ടി ഇബ്രാഹിം പുളിഞ്ഞോളി മുഹമ്മദ്, വള്ളേരി മറിയം, മൊട്ടൻ തറമ്മൽ സുബൈർ, ടി.വി.പി. അബ്ദുറഹിമാൻ, ചീറോത്തട്ടിൽ ഹാരിസ് എന്നിവരുടെ കൃഷിയും കാറ്റിൽ നശിച്ചിട്ടുണ്ട്.

ഇന്നലെ അർദ്ധരാത്രി ആഞ്ഞ് വീശിയ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വളയം ചുഴലി , മഞ്ചാന്ത, വണ്ണാർകണ്ടി ,കുറുവന്തേരി ഭാഗങ്ങളിലും മിന്നൽ ചുഴലി വീശി. വളയം പഞ്ചായത്തിലെ വളർത്തു കാട്ടിൽ കുമാരൻ്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു, മഞ്ചാന്തറയിൽ മരം പൊട്ടി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. വണ്ണാർകണ്ടിയിൽ കൂറ്റൻ തണൽ മരം കടപുഴകി വീണു. റോഡിന് എതിർ വശത്തേക്ക് മരം പതിച്ചതിനാൽ വലിയ അപകടം ഒഴിവായി.

E.K. Vijayan MLA visits areas damaged by lightning storm in Kallachi

Next TV

Top Stories










News Roundup






//Truevisionall