വാണിമേൽ: (nadapuram.truevisionnews.com) വാണിമേലിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. വാണിമേൽ എം യു പി സ്കൂൾ പരിസരത്താണ് ഒരു മാസത്തിലധികമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ഗർത്തം രൂപപ്പെട്ടത്.
സ്കൂൾ കുട്ടികളടക്കം നിരവധിപേരാണ് ഇതുവഴി ദൈനംദിനം യാത്ര ചെയ്യുന്നത്. ശ്രദ്ധിക്കാതെ നടന്നാൽ നേരെ ഇതിനകത്ത് ചെന്ന് വീഴുകയും അപകടം സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്. ഇരുചക്ര വാഹനങ്ങളും ഭയത്തോടെയാണ് ഇതുവഴി പോകുന്നത് എന്ന് നാട്ടുകാർ പറയുന്നു.
രാത്രികാലങ്ങളിൽ ശ്രദ്ധിക്കാതെ വന്നാൽ അത് വലിയ അപകടത്തിലേക്ക് ചെന്ന് വീഴാനും സാധ്യതയുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും ഇത്ര കാലമായി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറഞ്ഞു.
Pipe bursts in Vanimele, water gushes out forming crater