നാദാപുരം:(nadapuram.truevisionnews.com) കല്ലിക്കണ്ടി എൻ എ എം കോളജ് അലൂമ്‌നി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം (നാം സ്റ്റാൾജിയ 25) വർണാഭമായി. റിട്ടയർ ചെയ്ത അധ്യാപകരെയും അനധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. അലൂമ്‌നി നൽകുന്ന ഒന്നര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് തുക പ്രിൻസിപ്പാളിന് കൈമാറി. എം ഇ എഫ് ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് ഉദ്ഘാടനം ചെയ്‌തു.
അലൂമ്‌നി പ്രസിഡൻ്റ് എം കെ അബ്‌ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. പുത്തൂർ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ.എസ് മുസ്തഫ, മുൻ പ്രിൻസിപ്പൽമാരായ ഫ്രൊഫ. എൻ കുഞ്ഞമ്മദ്, ഡോ. കെ മുഹമ്മദ് കുട്ടി, ഡോ. ടി മജീഷ്, എം ഇ എഫ് ട്രഷറർ ആർ അബ്‌ദുള്ള മാസ്റ്റർ, സിക്രട്ടറി സമീർ പറമ്പത്ത്, ഡോ വി.വി ഹസിബ്, അലൂമ്നി സിക്രട്ടറി എൻ ഫിർദൗസ്, എം ഗഫൂർ, എം.പി യൂസഫ്, മുഹമ്മദ് പേരാമ്പ്ര, എം.കെ സഫീറ എന്നിവർ പ്രസംഗിച്ചു.



കെ.പി ചായ് മാനേജിങ്ങ് ഡയരക്‌ടർ കെ.പി മുഹമ്മദ് മുഖ്യാതിഥിയായി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് അലൂമ്‌നി യു എ ഇ പ്രസിഡന്റ് ഫൈസൽ മുഹമ്മദ്, ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ് സലിം പാറക്കടവ്, ബാംഗ്ലൂർ ചാപ്റ്റർ പ്രസിഡന്റ് ഇ നൗഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റഹൂഫ് കെ, സുബൈർ രയരോത്ത്, ജുബൈർ കെ, അഫ്‌സൽ മുണ്ടത്തോട്, മുഹമ്മദ് കെ പ്രസംഗിച്ചു. പ്രശസ്ത ഗായിക യുംനയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറി.
Scholarship amount of 1.5 lakh given by alumni handed over in kallikkandi nam college