വളയം: (nadapuram.truevisionnews.com)ലോക മഞ്ഞപ്പിത്ത ദിനാചരണത്തിന്റെ ഭാഗമായി വളയം സിഎച്ച്‌സി നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മഞ്ഞപ്പിത്തം കൂടിവരുന്ന സഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്.
വളയം സിഎച്ച്സി, ചുഴലി ജനകീയാരോഗ്യ കേന്ദ്രം, പൂവംവയൽ എൽപി സ്കൂൾ എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഞ്ജിത ഹരിദാസ്, സുരേഷ്, വി പി, എംഎൽഎസ്സി ബിയ മോൾ സെബാസ്റ്റ്യൻ, എപ്പിഡമിയോളജിസ്റ്റ് ലാവണ്യ എന്നിവർ ക്ലാസ് നയിച്ചു.



പൊതുജനങ്ങൾ, സ്കൂൾ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മഞ്ഞപ്പിത്ത പ്രതിരോധത്തിലെ പ്രതിബന്ധങ്ങൾ തകർക്കുക എന്നതായിരുന്നു ഈ വർഷത്തെ വിഷയം. ആരോഗ്യ വകുപ്പ് നടത്തുന്ന മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.പി.സന്ധ്യ പറഞ്ഞു.
Jaundice awareness campaign organized in Valayam