അടച്ചുപൂട്ടി; കല്ലാച്ചിമാർക്കറ്റിൽ വിലക്ക് ലംഘിച്ച് തുറന്ന ഇറച്ചിക്കടക്ക് പൂട്ടിട്ട് പഞ്ചായത്ത്

അടച്ചുപൂട്ടി; കല്ലാച്ചിമാർക്കറ്റിൽ വിലക്ക് ലംഘിച്ച് തുറന്ന ഇറച്ചിക്കടക്ക് പൂട്ടിട്ട് പഞ്ചായത്ത്
May 21, 2022 04:15 PM | By Vyshnavy Rajan

നാദാപുരം : ഭക്ഷ്യവിഷ ബാധയെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉത്തരവ് പ്രകാരം അടച്ച് പൂട്ടിയ കല്ലാച്ചി മൽസ്യമാർക്കറ്റിലെ ചിക്കൻ സ്റ്റാൾ അനുമതിയില്ലാതെ തുറന്ന് പ്രവർത്തിച്ചു.

ഇന്ന് പുലർച്ചെയാണ് മാർക്കറ്റിൽ കോഴി സ്റ്റാൾ പ്രവർത്തിച്ചത്. വെള്ളിയാഴ്ച്ചയാണ് കല്ലാച്ചി ചിയ്യൂർ സ്വദേശിനിയായ വീട്ടമ്മ വയറിളക്കം ഉൾപെടെയുള്ള അസ്വസ്ഥതകൾ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കല്ലാച്ചി മൽസ്യ മാർക്കറ്റിൽ വിൽപന നടത്തിയ ചെമ്മീൻ കറി വെച്ച് കഴിച്ചതിനെ തുടർന്നാണ് വയറിളക്കം ബാധിച്ചതെന്ന മൊഴി ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃ തർ ഇടപെട്ട് മാർക്കറ്റ് ഇന്നലെ പൂട്ടിച്ചത്.

ഇതിനിടയിലാണ് ഇന്ന് പുലർച്ചെ ബിസ്മി ചിക്കൻ സ്റ്റാൾ തുറന്ന് ഇറച്ചി വിതരണം നടത്തിയതായി പരാതി ഉയർന്നത്. ഉച്ചയോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിൻ്റെയും ഹെൽത്ത് ഇൻപെക്ടർ കെ. സതീഷ് ബാബുവിൻ്റെയും നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി. കടയിൽ നോട്ടീസ് പതിച്ച് കട പൂട്ടിട്ട് അടച്ചു.

ഒരാഴ്ച്ചത്തേക്ക് ലൈസൻസും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ സുനിൽ കുമാർ വി എൻ കെ, പ്രവീഷ് എൻ.കെ ,സജീഷ് എം.സി എന്നിവരും പങ്കെടുത്തു. കോഴികൾക്ക് വെള്ളവും തീറ്റയും കൊടുക്കാനാണ് കട തുറന്നതെന്നാണ് ബിസ്മില്ല ചിക്കൻ സ്റ്റാൾ ഉടമ സൗജിക്ക് പറഞ്ഞു.

എന്നാൽ കോഴിയെ അറുത്ത് വിറ്റതിൻ്റെ അവശിഷ്ടം കടയിൽ ഉണ്ടായിരുന്നെന്നും കട തുറന്ന് കച്ചവടം നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യം ലഭിച്ചതായും ഹെൽത്ത് ഇൻപെക്ടർ കെ. സതീഷ് ബാബു പറഞ്ഞു.

Panchayat closes open butcher shop in Kallachi market

Next TV

Related Stories
വൃക്ക സംബന്ധമായ പരിശോധനകൾ; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുറിൽ

Jul 3, 2022 05:05 PM

വൃക്ക സംബന്ധമായ പരിശോധനകൾ; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുറിൽ

വൃക്ക സംബന്ധമായ പരിശോധനകൾ; കുറഞ്ഞ നിരക്കിൽ ഹെൽത്ത് ചെക്കപ്പ് ഇനി വിംസ് കെയർ ആൻഡ്...

Read More >>
സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

Jul 3, 2022 04:27 PM

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്...

Read More >>
ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

Jul 3, 2022 04:16 PM

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ...

Read More >>
യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

Jul 3, 2022 03:58 PM

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം...

Read More >>
മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

Jul 3, 2022 03:04 PM

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന...

Read More >>
ചികിത്സാകാർഡ്; പാർക്കോയിൽ  ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

Jul 3, 2022 02:38 PM

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ...

Read More >>
Top Stories