നാദാപുരം: ഗ്രാമപഞ്ചായത്തിന് ആശ്വാസവും യുഡിഎഫിന് തിരിച്ചടിയും .പുറമേരി ഗ്രാമ പഞ്ചായത്ത് ഏഴാംവാർഡ് ഗ്രാമസഭയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്‌മാൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു.

പുറമേരി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുവേണ്ടി അഡ്വ. സി.പി. ശശിധരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവ് പുപ്പെടുവിച്ചത്. ചൊവാഴ്ചയാണ് കോടതി ഉത്തരവ് ഇറങ്ങിയത്.
റിട്ട് പെറ്റീഷൻ തീർപ്പാക്കുന്നതുവരെ എല്ലാ തുടർനടപടികളും കോടതി ഇടക്കാല സ്റ്റേ ഉത്തരവിലൂടെ തടഞ്ഞു. പഞ്ചായത്ത് ആക്ട് പ്രകാരം നടത്തിയ ഗ്രാമസഭയ്ക്ക് ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരം നൽകിയെന്നും നിയമവിരുദ്ധമായാണ് ഗ്രാമസഭ ചേർന്നതെന്നുമുള്ള വാർഡ് മെമ്പറുടെ നുണപ്രചരണത്തിനേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതി ലക്ഷ്മി പറഞ്ഞു.
കഴിഞ്ഞദിവസം ഓംബുഡ്സ്മാൻ വിധിയെ തുടർന്ന് യു.ഡി.എഫ്. പഞ്ചായത്തിൽ പ്രതിഷേധം നടത്തിയിരുന്നു.
Relief, setback; Purameri Gram Sabha; The High Court stayed the ombudsman's order