---
title: "ഒത്താശയോ? പേരോട്ടെ ജുനൈദ് പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ശേഷം "
english_title: "Indications are that the customs officials were complicit in the smuggling of gold in the incident where the native of Perot was arrested."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48791/indications-are-that-the-customs-officials-were-complicit-in-the-smuggling-of-gold-in-the-incident-where-the-native-of-perot-was-arrested"
published_at: "2022-06-14T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a81c5597bb7_junaid.jpg"
keywords: []
---

# ഒത്താശയോ? പേരോട്ടെ ജുനൈദ് പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ശേഷം 

> **Lead Summary:** **നാദാപുരം: **വിമാനത്താവളത്തിൽ സ്വർണവുമായി പേരോട് സ്വദേശി പിടിയിലായ സംഭവത്തിൽ സ്വർണം കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് സൂചന.

## Article Content

**നാദാപുരം: **വിമാനത്താവളത്തിൽ സ്വർണവുമായി പേരോട് സ്വദേശി പിടിയിലായ സംഭവത്തിൽ സ്വർണം കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് സൂചന.

ജുനൈദ് പൊലീസ് പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ ശേഷം . കരിപ്പൂരിൽ തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. നാദാപുരം സ്വദേശിയിൽ നിന്നാണ് രണ്ടേകാൽ കിലോയോളം വരുന്ന സ്വർണം പൊലീസ് പിടികൂടിയത്.

നാദാപുരം പേരോട് സ്വദേശി ജുനൈദാണ് ദേഹത്ത് വച്ചുകെട്ടി കടത്തിയ സ്വർണവുമായി പിടിയിലായത്. നാട്ടിൽ വിമാനമിറങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.

കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്.

ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നടത്തിയ പരിശോധനയിൽ പൊലീസ് സ്വര്‍ണ്ണം പിടിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48791/indications-are-that-the-customs-officials-were-complicit-in-the-smuggling-of-gold-in-the-incident-where-the-native-of-perot-was-arrested)