ഇരിങ്ങണ്ണൂര്‍ : ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്‍.എസ്.സ് സപ്തദിന ക്യാമ്പ് ആരംഭിച്ചു.

ഏഴ്ദിവസം നീണ്ട് നില്‍ക്കുന്ന എന്‍.എസ്സ്.സ്സ് സപ്തദിന സഹവാസ കേമ്പ് ഇരിങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ,ഔപചാരിക ഉദ്ഘാടനം തൂണേരി ബ്ളോക്ക് വൈ.പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.
തെങ്ങിന്‍ തൈ നട്ടാണ് ക്യാമ്പ് ആരംഭിച്ചത്.12ന് തുടങി 18ന് സമാപിക്കുന്ന കേമ്പില്‍ 50 കുട്ടികളാണ് പങ്കെടുക്കുന്നത്. കാര്‍ഷികപ്രവര്‍ത്തനങള്‍,വ്യക്തിത്വവികസന പരിപാടികള്‍,സേവന പ്രവര്‍ത്തനങ്ങള്‍,ബോധവല്‍ക്രണ ക്ളാസുകള്‍,കലാപരിപാടികള്‍,എന്നിവ ക്യാമ്പിന്റെ സവിശേഷതകളാണ്.
ആവണി വി.കെ,ഭൂമിക ടി.കെ എന്നിവര്‍ ചേര്‍ന്ന് 'മനസ്സ് നന്നാവട്ടെ 'എന്ന സ്വാഗത ഗാനം ആലപിച്ചു. സി.പി.ശ്രീജിത്ത് അദ്ധ്യക്ഷനായി. രാജീവന്‍ .എന്‍.കെ പദ്ധതികള്‍ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചാത്ത് മെമ്പര്‍ ഡാനിയ,രമേശന്‍ കുന്നുമ്മല്‍, സി.കെ.ബാലന്‍,പി.കെ.കുഞ്ഞിരാമന്‍, ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി സി.പി.രാജന്‍, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി എം.സുകുമാരൻ, വി.കെ.മോഹനൻ, ആര്‍.ടി.ഉസ്മാന്‍ മാസ്റ്റര്‍,വത്സരാജ് മണലാട്ട് ,വി.പി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ പി.കെ.ശശികുമാര്‍ സ്വാഗതം പറഞ്ഞു. ഇരിങണ്ണൂര്‍ ടൗണില്‍ നിന്നാരംഭിച്ച വിളമ്പരജാഥയുമുണ്ടായിരുന്നു. മുഹമ്മദ് ഷാനിബ് നന്ദി പറഞ്ഞു.
Seven-day fellowship camp; Coconut sapling camp started at Iringanur Higher Secondary School