പുറമേരി: പീപ്പിൾസ് സർവീസ് സൊസൈറ്റിക്ക് കീഴിൽ മുതുവടത്തൂരിലെ സംഗമം ഹൃദ്യമായി. അയൽക്കൂട്ടത്തിന്റെ ഒത്തുചേരലിൽ ബോധവൽക്കരണ ക്ലാസ്, കലാപരിപാടികൾ, തുടങ്ങിയവ അരങ്ങേറി.

സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം കെ. കാസിം ഉദ്ഘാടനം ചെയ്തു. സിന്ധു കണ്ടോത്ത് അധ്യക്ഷത വഹിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ സി.പി ജിഷ മുഖ്യാതിഥിയായി. നഈം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
അയൽക്കൂട്ടത്തിന്റെ ഉപഹാരം കെ.കാസിം വിതരണം ചെയ്തു. പ്രസിഡണ്ട് സബീന പൊന്നത്ത് സ്വാഗതവും സമീറ മുല്ലേരി നന്ദിയും പറഞ്ഞു.
A hearty meeting; The neighborhood gathering was cordial.