എടച്ചേരി: കരിങ്ങാലിമുക്ക് തടയണയുടെ ഷട്ടർ നേരത്തേ ഉയർത്തിയതിനാൽ ദുരിതത്തിലായി തുരുത്തിക്കാർ. എടച്ചേരി പഞ്ചായത്തിലെ തുരുത്തി, കച്ചേരി പ്രദേശങ്ങളിലെ കിണറുകളിലാണ് ഉപ്പുവെള്ളംകയറി കുടിവെള്ളം മുട്ടിയത്. തുരുത്തിയിൽ കുന്നുംചിറ ബി.സി.ബി.യുടെ ഷട്ടറിനുമുകളിൽക്കൂടി വയലുകളിലും പ്രദേശത്തെ കിണറുകളിലും ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണ്.

ഏറാമല കരിങ്ങാലിമുക്ക് തടയണയിൽ ഉപ്പുവെള്ളം തടഞ്ഞുനിർത്തിയ ഷട്ടർ ഏറാമല പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വലിച്ചതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. എല്ലാ വർഷവും മാർച്ച് 31-നുശേഷമാണ് കരിങ്ങാലിമുക്ക് തടയണയുടെ ഷട്ടർ വലിക്കാറുള്ളതെന്ന് തുരുത്തി വാർഡംഗം കൊയിലോത്ത് രാജൻ പറഞ്ഞു.
മൂന്നുമാസംമുമ്പ് ശരിയായ രീതിയിൽ പലകയിടാത്തതുകൊണ്ട് കരാറുകാരനെതിരേ പരാതി കൊടുത്തിരുന്നെങ്കിലും അതിന് പരിഹാരം കാണാതെ മുഴുവൻ പലകയും വലിച്ചുമാറ്റുകയായിരുന്നു. ഇതാണ് കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Brine in wells; The shutters of the Karingalimuk barrage were lifted and the people of Turuthi were distressed