മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്രം പൂരത്തിലെ പ്രധാന ഉത്സവം ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ പ്രാദേശിക അടിയറവരവുകൾ തുടങ്ങും.

വൈകീട്ട് അഞ്ചുമണിക്ക് താലപ്പൊലിയേന്തിയ ബാലികമാരുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ വടകരയിൽനിന്ന് ഭണ്ഡാരംവരവ്, ഏഴുമണിക്ക് മടപ്പള്ളി ഫീഷറീസ് എൽ.പി. സ്കൂൾ പരിസരത്തുനിന്ന് ക്ഷേത്രവാദ്യമേളത്തിന്റെയും ഗുരുവായൂർ നന്ദൻ, ദാമോദർദാസ്, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്നീ ഗജവീരന്മാരുടെ അകമ്പടിയോടെ ബാലികമാരുടെ താലംവരവ് നടക്കും.
രാത്രി ഒമ്പതിന് എഴുന്നള്ളിപ്പ്, 10-നും 11-നും മധ്യേ പാൽ എഴുന്നള്ളിപ്പ്, 11-നും 12-നും മധ്യേ ഇളനീരാട്ടം, 12.30-ന് പാലക്കൂൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽനിന്നുള്ള പൂക്കലശംവരവ്, തുടർന്ന് കരിമരുന്നുപ്രയോഗം, തിങ്കളാഴ്ച പുലർച്ചെ രണ്ടിനും 2.30-നും മധ്യേ പൊടിക്കളത്തിലേക്ക് എഴുന്നള്ളിപ്പ്, തർപ്പണം, തുടർന്ന് വീണ്ടും വമ്പിച്ച കരിമരുന്നുപ്രയോഗം.
തിങ്കളാഴ്ച രാവിലെ 11-നും 12.05-നും മധ്യേയാണ് എഴുന്നള്ളിപ്പും ആറാട്ടും. തുടർന്ന് ഉത്സവത്തിന് കൊടിയിറക്കം.
The main festival of the Bhagavathy Temple Pooram will take place on Sunday at Arakkal Katappuram