നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാലപ്പുറം വെള്ളൂരില്‍ അനധികൃത പടക്ക വില്‍പനയുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റില്‍. കോടഞ്ചേരി സ്വദേശികളായ മീത്തലെ പീടികയില്‍ സിറാജുദീന്‍ (31), ഞേറോട്ട് പൊയ്യില്‍ ആഷിഫ് (28), പുത്തന്‍ പുരയില്‍ മുഹമ്മദ് അസ്‌ലം (30), കൂനം കുന്നത്ത് അഷ്‌കര്‍ അലി (32) എന്നിവരെയാണ് നാദാപുരം എസ് ഐ ഇ.കെ.അബൂബക്കറും സംഘവും പിടികൂടിയത്.

നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഞേറോട്ട് പൊയ്യില്‍ ഹമീദിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലും ചാക്കുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പടക്ക ശേഖരം. ആയിരത്തിലേറെ ഓല പടക്കങ്ങളും ഫാന്‍സി പടക്കങ്ങളുമാണ് പിടികൂടിയത്. കുറഞ്ഞ വിലക്ക് പടക്കങ്ങള്‍ ശേഖരിച്ച് വാട്‌സാപ്പുകളിലൂടെ പ്രചരണം നടത്തി വില്‍പനക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
Secret information, illegal sale of firecrackers in Thuneri; Four people are under arrest