നാദാപുരം: ജാനകിക്കാടിൻ്റെ പെരുമ കടൽ കടക്കുന്നു. പ്രകൃതിയുടെ വരദാനമായ മരുതോങ്കര പഞ്ചായത്തിലെ ഇക്കോ ടുറിസ്റ്റ് കേന്ദ്രമായ ജാനകിക്കാടിനെ ആസ്വദിക്കാൻ ഇറ്റലിയിൽനിന്നും അഞ്ച് വിനോദ സഞ്ചാരികൾ. മിഖേൽ, സ്ളേലിയ, എന്റോനെല്ലാ, ജ്യോവന്നാ, അന്നാമരിയ എന്നിവരടങ്ങിയ സംഘമാണ് 131 ഹെക്ടർ പരന്നുകിടക്കുന്ന വനഭൂമിയായ ജാനകിക്കാടിന്റെ സൗന്ദര്യം അസ്വദിക്കാൻ എത്തിയത്.

ഓൺലൈനിലൂടെ മഴവിൽക്കാട് ഫോറസ്റ്റ് റിസോർട്ട് ആൻഡ് റസ്റ്റോറന്റിന്റെ മനോഹാരിതയറിഞ്ഞാണ് സഞ്ചാരികൾ എത്തിയത്.കേരളത്തിൽ മഴവിൽക്കാട്ടിൽ മാത്രമുള്ള മരത്തിലെ ചങ്ങലയിൽ ഹാർട്ട് ലോക്കിങ് വിനോദ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി.
പൂട്ടിൽ ഇഷ്ടപ്പെട്ട ആളുടെ പേര് എഴുതി താക്കോൽ പുഴയിലേക്ക് ഒഴുക്കുന്നതാണ് ഹാർട്ട് ലോക്കിങ്ങിന്റെ രീതി. പുഴയിൽ മീൻപിടിച്ചും റസ്റ്റോറന്റിലെ രുചിവൈവിധ്യം ആസ്വദിച്ചും ജാനകിക്കാട്ടിലെ ഓരോ നിമിഷവും ആസ്വദിച്ചു. കർണാടകയിലെ മൈസൂരും കേരളത്തിലെ ജാനകിക്കാടും കാണാനാണ് ഇറ്റലിയിൽനിന്ന് അഞ്ചംഗ സംഘം ഇന്ത്യയിലെത്തിയത്
A group of five from Italy to enjoy the beauty of Janakikkad