May 5, 2023 09:17 AM

പാറക്കടവ്: കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയ സ്വകാര്യ പാർപ്പിട സമുച്ചയത്തിന് പിഴചുമത്തി. ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ ഉൾപ്പെട്ട പാറക്കടവിലെ മുഹയുദ്ദീൻ അബ്ദുള്ള, താരിഖ്, സഫിയ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നാണ് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയത്.

കടുത്ത ദുർഗന്ധംവമിച്ചതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ ഗ്രാമപ്പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ചെക്യാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി.വി. നിഷ, അസി.സെക്രട്ടറി രാജ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥരുടെ സാന്നിധ്യത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും കെട്ടിടം പൂട്ടി സീൽചെയ്യുകയുമായിരുന്നു.

പരിശോധനയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന് 10,000 രൂപ പിഴചുമത്തി. കഴിഞ്ഞദിവസം വൃത്തിഹീനമായി പ്രവർത്തിച്ച ചെക്യാട് കൊയമ്പ്രം പാലക്കെ കെട്ടിടത്തിന് ഗ്രാമപ്പഞ്ചായത്ത് 5000 രൂപ പിഴചുമത്തിയിരുന്നു. ഇത്തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവൃത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമ പ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

The toilet flushed the waste; the building was locked and sealed at Parakkad, fined Rs.10,000

Next TV

Top Stories