പാറക്കടവ് : (nadapuramnews.in)മെച്ചപ്പെട്ട പഠനത്തിന്, മികച്ച പഠന സാമഗ്രികൾ എന്ന ആശയവുമായി കേരളാ സർക്കാർ കൺസ്യൂമർഫെഡ് സഹകരണത്തോടെ ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ സ്പെഷ്യൽ സ്കൂൾ വിപണി ആരംഭിച്ചു.

പാറക്കടവ് പാനൂർ റോഡിൽ നീതി മെഡിക്കൽസ് ബിൽഡിംഗിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ അധ്യക്ഷനായി.
ബാങ്ക് ഡയറക്ടർ പി.സുരേന്ദ്രൻ, കെ.മഹേഷൻ, കെ.രമേശൻ, പി.കെ.രജിന എന്നിവർ സംസാരിച്ചു. പ്രമുഖ കമ്പനികളുടെ പഠനോപകരണങ്ങളായ ബാഗ്, നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, കുടകൾ,പേന, പെൻസിൽ, ജോമട്രി ബോക്സ് തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ കുറവിൽ ലഭിക്കുന്നതാണ്.
Chekyad Co-operative Bank Consumer Fed School Market has started in Parakkad