പാറക്കടവ്: (nadapuramnews.in) രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യംകുറിക്കാൻ മതേതര പാർട്ടികൾ ഒന്നിക്കേണ്ട സമയമാണിതെന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച തദ്‌രീബ് 23 നേതൃകേമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു എം എ റസാഖ് മാസ്റ്റർ .സംഘാടന ശാക്തീകരണ പരിപാടി,,ലോകസഭമുന്നൊരുക്കം തുടങ്ങിയ വിവിധ പദ്ധതികൾ നേതൃക്യാമ്പിൽ വിശദമായി സംവദിച്ചു.

പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ശാഫി ചാലിയം ക്ലാസ് എടുത്തു. സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ,സി പി അസീസ് മാസ്റ്റർ, വി കെ സി ഉമർ മൗലവി, എൻ കെ മൂസ മാസ്റ്റർ, അബ്ദുല്ല വയലോളി,എ ആമിന ടീച്ചർ, ടി കെ ഖാലിദ് മാസ്റ്റർ, ബി പി മൂസ, ഹാരിസ് കൊത്തികുടി,
വി കെ അബ്ദുല്ല, പി വി അഹമ്മദ് ചെറ്റക്കണ്ടി, ഷുഹാസ് പുളിയാവ്, റഷീദ് തൈക്കണ്ടി, വി വി മൊയ്തു, ലത്തീഫ് പൊന്നാണ്ടി, ഒ കെ അഷ്റഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ സ്വാഗതവും, എ ആർ കെ മൊയ്തു നന്ദിയും പറഞ്ഞു.
Unite to free India from fascist forces - MA Razzaq Master