നാദാപുരം: (nadapuramnews.in) ഗ്രാമപഞ്ചായത്തിൽ മലയിൽ ലക്ഷം വീട് മാതൃകാ അങ്കണവാടി കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവ്വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 5 ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉൾപ്പടെ ആകെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാതൃകാ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.

ചടങ്ങിൽ അങ്കണവാടി കെട്ടിടത്തിനായ് സ്ഥലം സംഭാവന ചെയ്ത പി. കുമാരൻ, സി രാജീവൻ എന്നിവരെ ആദരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഐ സി ഡി എസ് സൂപ്പർവൈസർ എം ഗീത, വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
model Anganwadi; Lakh Vedu Anganwadi building was inaugurated in the hill