---
title: "എ ഐ ക്യാമറ വിവാദം ; കോൺഗ്രസ്സ് പ്രവർത്തകർ ധർണ നടത്തി"
english_title: "AI camera controversy; Congress workers staged a dharna"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119838/ai-camera-controversy-congress-workers-staged-a-dharna"
published_at: "2023-06-05T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647da4d2304c3_congress_.jpg"
keywords: []
---

# എ ഐ ക്യാമറ വിവാദം ; കോൺഗ്രസ്സ് പ്രവർത്തകർ ധർണ നടത്തി

> **Lead Summary:** **നാദാപുരം : [ ** എഐ ക്യാമറയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി സിവിൽ സ്റ്റേഷൻ . റോഡിന് സമീപം സ്ഥാപിച്ച എഐ ക്യാമറക്കുമുമ്പിൽ ധർണ നടത്തി . ധർണ കെ പി സി സി മെമ്പർ സി വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ ** എഐ ക്യാമറയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി സിവിൽ സ്റ്റേഷൻ . റോഡിന് സമീപം സ്ഥാപിച്ച എഐ ക്യാമറക്കുമുമ്പിൽ ധർണ നടത്തി . ധർണ കെ പി സി സി മെമ്പർ സി വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് ദിനംപ്രതി ദുരിതങ്ങൾ മാത്രം സമ്മാനിക്കുന്ന ഈ സർക്കാരും മുഖ്യമന്ത്രിയും അഴിമതി അവകാശമാക്കിയിരിക്കുകയാ ണെന്ന് അദ്ദേഹം പറഞ്ഞു . വളയം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് കെ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.

അഡ്വ :.കെ എം രഘുനാഥ്, സി കെ നാണു, എം.ടി ഹരിദാസ് , ആർ.ആർ . രവീഷ് , വി കെ ഗോവിന്ദൻ ,കെ ടി കെ അശോകൻ, വിവി റിനീഷ്, വത്സല കുമാരി , വി കെ ബാലാമണി, ടി കെ ബാലൻ, സുനിൽ കാവുന്തറ, കെ കെ മൊയ്തു പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119838/ai-camera-controversy-congress-workers-staged-a-dharna)