പാറക്കടവ്: (nadapuramnews.in) കേരള സർക്കാറിൻ്റെ മാലിന്യ മുക്തനവകേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള ചെക്യാട് ഗ്രാമപഞ്ചായത്ത് ഹരിതസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ചു.ചെക്യാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ പ്രസിഡണ്ട് വിശദീകരിച്ചു.

ഹരിതസേന അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാനൽ പ്രതിനിധി ഡോക്ടർ മധുസൂധനൻ വിദഗദ്ദ പാനലിനെ പ്രതിനീധീകരിച്ച് സംസാരിച്ചു.
ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി എച്ച് സമീറ, മെമ്പർമാരായ ടി കെ ഖാലിദ് മാസ്റ്റർ,ഹാജറ ചെറൂണി, കെ പി മോഹൻദാസ്, കെ ബീജ, കെ ടി കെ ഷൈനി, അബൂബക്കർ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, വ്യാപാരി വ്യവസായി പ്രസിഡണ്ട് ബി പി മൂസ,
സെക്രട്ടറി ലത്തീഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി കെ ഭാസ്കരൻ, പി കെ അനീഫ, ശ്രീധരൻ തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി കെ പി നിഷ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ പാറേമ്മൽ നന്ദിയും പറഞ്ഞു.
Haritasabha Village; Chekyat Garbage Prevention Kerala Campaign