തൂണേരി: (nadapuramnews.in) പരിസ്ഥിത ദിനചരണത്തിൻ്റെ ഭാഗമായി തുണേരി ബ്ലോക്ക് പഞ്ചായത്ത് ഹരിതസഭയുടെ ഉദ്ഘാടനവും ബ്ലോക്ക് ഓഫീസും ഘടക സ്ഥാപനങ്ങളും മാലിന്യ മുക്ത സ്ഥാപനങ്ങളായി പ്രഖ്യാപനവും ഘടക സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു .

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തത്ത് പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ ഇന്ദിര പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വൈസ് :പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ , സ്ഥിരം സമിതി അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, ബി.ഡി.ഒ ദേവികരാജ്, ഡോ: ജമീല, ഡോ: സുനില, സി ഡിപിയു ഗീത, എ.ഡി എ.ജിഷ, സിബിന മോൾ, ജയപ്രകാശ് പി.കെ. എന്നിവർ സംസാരിച്ചു.
green progress; Sanitation workers were honored