നാദാപുരം: (nadapuramnews.in) കലയോടുള്ള അതിയായ സ്നേഹം കൈമുതലാക്കി വിദ്യാ ലിനീഷ്. ഒന്നാം ക്ലാസ് മുതൽ തന്നെ കല അഭ്യസിച്ചു വരുന്ന വിദ്യ വിവാഹ ശേഷവും അതിനോടുള്ള പ്രണയം അവസാനിപ്പിച്ചിട്ടില്ല. . പുല്ലൂക്കര സ്കൂളിൽ നിന്നും മോണോ ആക്ട്, നാടകം, നൃത്തം തുടങ്ങിയ മത്സരങ്ങളിൽ സബ് ജില്ലാ, ജില്ലാതലങ്ങളിൽ പങ്കെടുത്തിരുന്നു.

ശേഷം എട്ടാംതരം മുതൽ പ്ലസ് ടു വരെ പഠിച്ചത് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു. സംഘനൃത്തം, നാടോടി നൃത്തം, നാടകം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവം വരെ വിദ്യ സാന്നിധ്യമറിയിച്ചു. 2009ൽ കണ്ണൂർ ജില്ലയിലെ മികച്ച അഭിനയത്രിക്കുള്ള അവാർഡും കരസ്ഥമാക്കി.
ഇപ്പോൾ, കോഴിക്കോട് വേദവ്യാസ പ്രൊഫഷണൽ നാടക അക്കാദമിയിലെ പഠിതാവും, പ്രൊഫഷണൽ ആർട്ടിസ്റ്റ് കൂടിയാണ്. ഒപ്പം ഹിഗ്വിറ്റ ഉൾപ്പെടെ മൂന്നോളം സിനിമയുടെ ഭാഗവുമായി.
പഞ്ചായത്ത് തലത്തിൽ നടക്കുന്ന കേരളോത്സവത്തിലും, നാട്ടിലെ വിവിധതരം ക്ലബ്ബുകൾ, വായനശാലകൾ ഉൾപ്പെടെ നടത്തുന്ന കലാപരിപാടികളിൽ സജീവ സാന്നിധ്യമാണ്. കുടുംബശ്രീ മിഷന്റെ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടിൽ മത്സരിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു.
Love of art; Vidya Linish climbed the stairs