നാദാപുരം: (nadapuramnes.in) ദാ ,പറന്നു വന്നു,നാദാപുരത്തിൻ്റെ സ്വന്തം പൈലറ്റ് . ആകാശം മുട്ടേ അഭിമാനമാണ് ഈ നാടിന്. വിമാനം പറത്താനും നാദാപുരത്ത് കാരനറിയാമെന്നായി. കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് (CPL) നേടി നാടിൻ്റെ യശസ്സ് വാനോളമുയർത്തിയിരിക്കുകയാണ്,മുഫീദ് എന്ന നാദാപുരക്കാരൻ.

500 മണിക്കൂറിന് മുകളിൽ വിമാനം പറത്തി, പരിശീലനം നേടിയാണ് ഈ സർട്ടിഫിക്കറ്റ് മുഫീദ് നേടിയത്.ദക്ഷിണാഫ്രിക്കയിൽ രണ്ട് വർഷത്തിലേറെയായുള്ള പഠനത്തിനും , പരിശീലനത്തിനും ശേഷമാണ് യാത്രാ വിമാനം പറത്താനുള്ള ലൈസൻസ് നേടിയത്.
നാദാപുരത്തെ ഒ.സി ഹമീദ് ,റാബിയ ദമ്പതികളുടെ ഇളയ മകനാണ് മുഫീദ്.
The sky is proud; Congratulations flow to Nadapuram's own pilot Mufid