പാറക്കടവ്: (nadapuramnews.in) ഉമ്മത്തൂർ എസ്.ഐ വനിതാ കോളേജ് ആൺകുട്ടിൾക്ക് കൂടി പ്രവേശനം. സഖാഫത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എസ്.ഐ.എ.എസ്) ആയി കേരള സർക്കാരും കലിക്കറ്റ് സർവ്വകലാശാലയും ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
സ്ഥാപനത്തിൻ്റെ നാമകരണ പ്രഖ്യാപനം 15 ന് വ്യാഴാഴ്ച കാലത്ത് 10.30 ന് നടക്കുന്ന ചടങ്ങിൽ വെച്ച് കലിക്കറ്റ് സർവ്വകലാശാല പ്രോ. വൈസ് ചാൻസലർ ഡോ: എം.നാസർ നിർവഹിക്കും.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും ഇതോടൊന്നിച്ച് നടക്കുമെന്ന് മാനേജർ പ്രൊഫ: പി.മമ്മു, അഹമ്മദ് പുന്നക്കൽ, പ്രിൻസിപ്പൽ ഡോ: പുത്തൂർ മുസ്തഫ എന്നിവർ അറിയിച്ചു.
Ummathur SI Women's College now has boys too