എടച്ചേരി: (nadapuramnews.in) എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജീകരിച്ച വ്യായാമകേന്ദ്രം ജനങ്ങൾക്കായി തുറന്നു. നാല് ലക്ഷത്തോളം രൂപ ചെലവിട്ട് 2020ൽ വാങ്ങിയ ഉപകരണങ്ങൾ കോവിഡ് കാലത്ത് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നില്ല.

എടച്ചേരി പഞ്ചായത്തിന്റെ തീരുമാനപ്രകാരം ആശുപത്രി വികസനസമിതിയാണ് ആശുപത്രിയിലെ താഴത്തെ നിലയിൽ വ്യായാമ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം ഒരു പരിശിലകനെയും നിയമിച്ചിരിക്കുകയാണ് .
പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, വൈസ് പ്രസിഡന്റ് എം രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീജ പാലപ്പറമ്പത്ത്, വാർഡ് അംഗങ്ങളായ സി പി ശ്രീജിത്ത്, എം കെ സുജാത എന്നിവർ ചടങ്ങിൽ സംസാരിച്ചു
#excisecenter #open #fhc #edacheri