നാദാപുരം : (nadapuramnews.com) നാടിന്റെ അഭിമാനത്തിന് വീണ്ടും സ്വർണ തിളിക്കം. ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാതിയേരിയിലെ അബ്ദുള്ള അബൂബക്കറിന് സ്വർണം. നാദാപുരം സ്വദേശിയായ താരം ട്രിപ്പിൾ ജംപിൽ 16.92 മീറ്റർ ചാടിയാണ് സ്വർണം നേടിയത്.

ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റർ) വെള്ളിയും, കൊറിയയുടെ ജാൻഫു കിം(16.59) വെങ്കലവും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജിയും 1500 മീറ്റർ അജയ് കുമാറും സ്വർണം നേടിയിരുന്നു.നേരത്തെ ഏഷ്യൻ ഷെയിംസിൽ വെള്ളി മെഡൽ ജേതാവായിരുന്നു അബ്ദുള്ള അബൂബക്കർ .
#Gold of pride # Abdullah Abu Bakar # Nadapuram # wins gold medal # Asian Athletics Championship