Jul 16, 2023 09:44 AM

നാദാപുരം : (nadapuramnews.com)  ലക്ഷ്യത്തിലേക്ക് ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നപ്പോൾ രാജ്യത്തിനൊപ്പം ഇരിങ്ങണ്ണൂർ ഗ്രാമത്തിനും അഭിമാന നിമിഷം. ചന്ദ്രയാൻ ദൗത്യസംഘത്തിൽ ഇരിങ്ങണ്ണൂർ സ്വദേശി ഡോ. എൻ കെ ശ്രീജയുടെ ഭർത്താവ് പി കെ ഗോപിനാഥുമുണ്ടായിരുന്നു. സംഘത്തിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം കൺട്രോൾ വിഭാഗത്തിലെ സീനിയർ സയന്റിസ്റ്റ്‌ എൻജിനീയറായിരുന്നു.

കതിരൂർ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഗോകുലം വീട്ടിൽ പി കെ രുഗ്മിണിയമ്മയുടെയും പരേതനായ വി പി ഗോവിന്ദൻ നമ്പ്യാരുടെയും മകനാണ്. പൊന്ന്യം സെൻട്രൽ എൽപി സ്കൂൾ, കതിരൂർ ഗവ. ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമലഗിരി കോളേജ് എന്നിവിടങ്ങളിലാണ് പ്രീഡിഗ്രി വരെയുള്ള പഠനം പൂർത്തിയാക്കിയത്.

കണ്ണൂർ ഗവ. എൻജിനീയറിങ്‌ കോളേജ് ആദ്യ ബാച്ചിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ രണ്ടാം റാങ്കോടെ വിജയം. പഠനം കഴിഞ്ഞ ഉടൻ ഐഎസ്‌ആർഒയിൽ ചേർന്നു. ജോലിചെയ്യുമ്പോൾ തന്നെ എംടെകും പൂർത്തിയാക്കി. ഇരിങ്ങണ്ണൂർ -മൂരിപ്പാറ വെസ്റ്റ് എൽപി സ്കൂളിന് സമീപത്താണ് ഡോ. ശ്രീജയുട വീട്. മക്കൾ: സിദ്ധാർഥ്, പാർവതി. തിരുവന്തപുരത്തെ മുക്കോലയിലാണ് താമസം.

#son-in-law #Iringanur # became proud # Chandrayan #soared #nadapuram

Next TV

Top Stories