---
title: "#nadapuram | കെ.സി.ഇ.യു നാദാപുരം ഏരിയാസമ്മേളനത്തിന് എടച്ചേരിയിൽ തുടക്കമായി "
english_title: "#nadapuram #KCEU #Nadapuram #Area #Conference #started #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132916/nadapuram-kceu-nadapuram-area-conference-started-edachery"
published_at: "2023-07-23T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc40da262e_kceu.jpg"
keywords: []
---

# #nadapuram | കെ.സി.ഇ.യു നാദാപുരം ഏരിയാസമ്മേളനത്തിന് എടച്ചേരിയിൽ തുടക്കമായി 

> **Lead Summary:** **എടച്ചേരി : **സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സംഘടന ആയ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു) നാദാപുരം ഏരിയാ സമ്മേളനത്തിന് എടച്ചേരിയിൽ തുടക്കമായി.

## Article Content

**എടച്ചേരി : **സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സംഘടന ആയ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു) നാദാപുരം ഏരിയാ സമ്മേളനത്തിന് എടച്ചേരിയിൽ തുടക്കമായി.

സി.ഐ ടി.യു.ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.കെ വിനോദൻ, പി.ടി.കെ റീജ, ടി.പി രഞ്ജിത്ത് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ടി.കെ വിനോദൻ പതാക ഉയർത്തി.

ഏരിയാ സെക്രട്ടറി എ. മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് ബാബുരാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എം ഗീത.ദിനേശൻ മാക്കൂൽ എന്നിവർ സംസാരിച്ചു . ടി.വി ഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132916/nadapuram-kceu-nadapuram-area-conference-started-edachery)