നാദാപുരം: (nadapuramnews.com) ഹൈദരാബാദ് ഐ ഐടിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആന്റ് എഞ്ചിനീയറിംഗ് സയൻസിൽ ബിരുദമെടുത്ത ഇയ്യംകോട് രണ്ടാം വാർഡിലെ പി വി മുഹമ്മദ് ഫായിസിനെ വാർഡ് വികസന സമിതി അനുമോദിച്ചു .വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസറിന്റെ നേതൃത്വത്തിൽ വീട്ടിൽ ചെന്ന് ഉപഹാരം നൽകി .
എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിട്ടാണ് മുഹമ്മദ് ഫായിസ് ഹൈദരാബാദ് IIT യിൽ പ്രവേശനം നേടിയത് . പരവന്റവിട അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ് ഫായിസ് . വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 'ഇഗ്‌നൈറ്റ് ഇയ്യംകോട് ' എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിരവധി വിദ്യാഭ്യാസ പ്രവർത്തങ്ങൾ നടത്തി വരികയാണ് .
വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ,അബു ഹാജി കാപ്പാരോട്ട്,കാപ്പാരോട്ട് ടി വി മുഹമ്മദ്,പി കെ ഹാരിസ്,അസീസ് മാണിക്കോത്ത്,മുഹമ്മദലി എൻ വി അയ്യൂബ്, എൻ വി മുഹമ്മദ് ,സിനാൻ, മിൻഹാജ്,മുഹമ്മദ് സിഷാൻ എന്നിവർ പങ്കെടുത്തു.
#Congratulating #MuhammadFaiz #graduated #IITHyderabad